വിഴിഞ്ഞത്ത് ലോറിക്ക് തീപിടിച്ചു

Thursday 19 March 2026 1:25 AM IST

വിഴിഞ്ഞം: വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപം പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് തീപിടിച്ചു.വിഴിഞ്ഞം സ്വദേശി റ്റിറ്റോയുടെ ഉടമസ്ഥതയിലുള്ള ലോറിക്കാണ് തീപിടിച്ചത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.വിവരമറഞ്ഞ് വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർഫോഴ്സ് തീയണച്ചു. ലോറിയുടെ പിറകുവശത്ത് നിന്നാണ് തീപടർന്നത്.സമീപത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകളിൽ നിന്നാണ് തീപടർന്നതെന്ന് കരുതുന്നതായി ഫയർഫോഴ്സ് പറഞ്ഞു.സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ തീപടരാത്തത് വൻ അപകടം ഒഴിവാക്കി.സ്റ്റേഷൻ ഓഫീസർ പ്രമോദിന്റ നേതൃത്വത്തിലെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.