തിരഞ്ഞെടുപ്പ് നിരീക്ഷകർ ജില്ലയിൽ ചുമതലയേറ്റു
തിരുവനന്തപുരം: നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്,ജില്ലയിൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ ചുമതലയേറ്റു.നാല് ജനറൽ ഒബ്സർവർമാരും നാല് എക്സ്‌പെൻഡിച്ചർ ഒബ്സർവർമാരും ഒരു പൊലീസ് ഒബ്സർവറുമാണ് ജില്ലയിലുള്ളത്.
വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ്,കഴക്കൂട്ടം മണ്ഡലങ്ങളിൽ ആഷിഷ് ജോഷി (ഫോൺ: 8848313957).നെടുമങ്ങാട്,വാമനപുരം,അരുവിക്കര മണ്ഡലങ്ങളിൽ പാട്ടീൽ യാലഗൗഡ ശിവാന ഗൗഡ,
പാറശാല,കാട്ടാക്കട,നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഗോപാൽ മീണ.വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം,കോവളം എന്നിവിടങ്ങളിൽ യേഗേഷ് കുമാർ എന്നിവരാണ് ജനറൽ ഒബ്സർവർമാർ.
തിരുവനന്തപുരം ജില്ലയുടെ പൊലീസ് ഒബ്സർവറായി സ്വപ്നിൽ മാംഗെയ്ൻ.നെടുമങ്ങാട്,വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലെ എക്സ്‌പെൻഡിച്ചർ ഒബ്സർവർ ഉമേഷ് കുമാർ.കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം മണ്ഡലങ്ങളിലെ എക്സ്‌പെൻഡിച്ചർ ഒബ്സർവർവർ കെ.വീരമണി.വർക്കല,ആറ്റിങ്ങൽ,ചിറയിൻകീഴ് മണ്ഡലങ്ങളിലെ എക്സ്‌പെൻഡിച്ചർ ഒബ്സർവർ പ്രമോദ്.എ.നിഖാൽജെ.പാറശാല,നെയ്യാറ്റിൻകര,കോവളം,കാട്ടാക്കട മണ്ഡലങ്ങളിൽ ലേകേഷ് സിംഖാലയുമാണ് എക്സ്‌പെൻഡിച്ചർ ഒബ്സർവർമാർ.