കണ്ണൂരിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്
Thursday 19 March 2026 7:05 AM IST
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബെെക്കിലെത്തിയ രണ്ടംഗ സംഘമാണ് വീട്ടിലേക്ക് ബോംബ് എറിഞ്ഞത്. ബോംബ് പൊട്ടിയില്ല. ബോംബ് വീടിന് മുന്നിൽ കൊണ്ടുവച്ചതാകാമെന്നും നിഗമനമുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.