സി.ഐ.ഐ സെമിനാർ
Friday 20 March 2026 1:09 AM IST
കൊച്ചി: ചെറുകിട ഇടത്തരം സൂക്ഷ്‌മ വ്യവസായങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിന്റെ സാദ്ധ്യതകളും നേട്ടങ്ങളും ലാഭക്ഷമത വർദ്ധിപ്പിക്കുന്നതും സംബന്ധിച്ച് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സെമിനാർ സംഘടിപ്പിച്ചു. കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, സി.ഐ.ഐ ദക്ഷിണ മേഖലാ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാനുമായ തോമസ് ജോൺ മുത്തൂറ്റ്, സി.ഐ.ഐ കേരള ചെയർമാനും ഗ്ലെൻറോക്ക് റബർ പ്രോഡക്ട്‌സ് ലിമിറ്റഡ് എം.ഡിയുമായ ജോസഫ് എം.കള്ളിവയലിൽ, മുൻ ചെയർമാനും വി.കെ.സി ഫുട്‌വെയർ പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ വി.കെ.സി റസാഖ് എന്നിവർ സംസാരിച്ചു.