ജിബി പാത്തിയ്ക്കൽ പെരുമ്പാവൂർ എൻ.ഡി.എ സ്ഥാനാർത്ഥി

Thursday 19 March 2026 3:35 PM IST

കൊച്ചി: അല്ലപ്ര സ്വദേശിയും യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗവുമായ ജിബി പാത്തിയ്ക്കൽ പെരുമ്പാവൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായി ട്വന്റി 20 പ്രഖ്യാപിച്ചു. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നടി ലക്ഷ്മിപ്രിയയെ പിൻവലിച്ചിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായ ജിബി ട്രാവൽ, ടൂറിസം രംഗത്ത് യു.കെ, ബെഹറിൻ, യു.എ.ഇ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, യാക്കോബായ യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖലാ സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.