മാലദ്വീപ് ബാലന് രോഗമുക്തി

Thursday 19 March 2026 9:02 PM IST

കൊച്ചി: അപൂർവ ജനിതക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മാലദ്വീപ് സ്വദേശിയായ അഞ്ചുവയസുകാരൻ കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച് നാട്ടിലേക്ക് മടങ്ങി. അക്യൂട്ട് ഇന്റർമിറ്റന്റ് പോർഫിറിയ എന്ന മെറ്റബോളിക് രോഗം മൂലമുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി ചികിത്സയിലായിരുന്നു. മാലദ്വീപിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് 2024 ഡിസംബർ 13നാണ് അമൃതയിലെത്തിയത്. പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ.കെ.പി.വിനയൻ, ഡോ.വൈശാഖ് ആനന്ദ്, ഡോ.അസ്മി ഹബീബ്, പീഡിയാട്രിക് ഇന്റൻസീവ് കെയർ വിഭാഗം ഡോ.സജിത് കേശവൻ എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.