മദ്യനിരോധനം 

Friday 20 March 2026 1:06 AM IST
dry day

പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രിൽ രണ്ട്, മൂന്ന്, നാല് തീയതികളിൽ നെന്മാറ, അയിലൂർ, മേലാർകോട് പഞ്ചായത്തുകളിലെ വിവിധ വില്ലേജുകളിലും കടമ്പിടിയിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലും മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി ഉത്തരവിറക്കി. നെന്മാറ, വല്ലങ്ങി, അയിലൂർ, തിരുവഴിയാട്, കയറാടി, മേലാർകോഡ് എന്നീ വില്ലേജുകളുടെ പരിധിയിലാണ് നിരോധനം. ഈ ദിവസങ്ങളിൽ പ്രദേശങ്ങളിലെ എല്ലാ മദ്യവിൽപ്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും നിർബന്ധമായും അടച്ചിടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.