നഴ്സ് സമരം: മദ്ധ്യസ്ഥ ചർച്ച തുടരാൻ അനുമതി
Friday 20 March 2026 12:08 AM IST
കൊച്ചി:ശമ്പള വർദ്ധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ചർച്ച തുടരാൻ ഹൈക്കോടതി അനുമതി നൽകി.ചർച്ച തിങ്കളാഴ്ച തുടരുമെന്ന് മദ്ധ്യസ്ഥനായ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് വിഷയം 30ന് പരിഗണിക്കാൻ മാറ്റി.കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് കോടതി നിർദ്ദേശിച്ചിരുന്നത്.കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ നടന്ന ചർച്ചയിൽ പരിഹാരമായിരുന്നില്ല.ചർച്ച നടക്കുന്നതിനാൽ നഴ്സുമാർ സമരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജോലിയിൽ പ്രവേശിക്കണമെന്നുമുള്ള മുൻ നിർദ്ദേശം പാലിക്കണമെന്ന് കോടതി പറഞ്ഞു.