നടരാജഗുരു സമാധിയിൽ പ്രാർത്ഥനയും പുഷ്‌പാർച്ചനയും
Friday 20 March 2026 12:42 AM IST
വർക്കല: നാരായണ ഗുരുകുല സ്ഥാപകനായ നടരാജ ഗുരുവിന്റെ 53-മത് സമാധി വാർഷികത്തോടനുബന്ധിച്ചു ഗുരുവിന്റെ സമാധി സ്ഥാനമായ വർക്കല നാരായണ ഗിരിയിലെ ബ്രഹ്മവിദ്യാമന്ദിരത്തിൽ പ്രാർത്ഥനയും പുഷ്‌പാർച്ചനയും നടന്നു.
നാരായണ ഗുരുവിന്റെ ദർശനത്തിന് പശ്ചാത്യ ലോകത്ത് പ്രചുര പ്രചാരം നേടിക്കൊടുത്തത്തിൽ മുഖ്യ പങ്കു വഹിച്ചത് നടരാജ ഗുരുവാണെന്ന് നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ പറഞ്ഞു.സ്വാമി തന്മയ, സ്വാമി മന്ത്രചൈതന്യ തുടങ്ങിയ ഗുരുകുല സന്യാസി ശ്രേഷ്ഠ ന്മാരും ഗുരുകുല ബന്ധുക്കളായ ഡോ. എസ്. ഓമന, പ്രകാശൻ മാസ്റ്റർ, ശശീധരൻ.എ,അബ്ദുൽ റഷീദ്, ശ്യാം.ആർ, അമൽ.സി.നാഥ് തുടങ്ങിയവർ അനുസ്മരിച്ചു.