നടപടി പിൻവലിക്കണം
Friday 20 March 2026 12:52 AM IST
പത്തനംതിട്ട: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) സംബന്ധിച്ച ജോലികൾക്ക് നിയോഗിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ സംഘ്, ചീഫ് സെക്രട്ടറി, ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. എസ്.ഐ.ആർ.ജോലികൾ നിർവ്വഹിക്കുന്നവർക്ക് ആറായിരം രൂപ ഇലക്ഷൻ കമ്മിഷൻ അനുവദിച്ചിരുന്നതാണ്. എന്നാൽ സംസ്ഥാനത്ത് ഈ തുക വെട്ടിക്കുറച്ച് രണ്ടായിരമാക്കിയ ത് പ്രതിഷേധാർഹമാണെന്ന് എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവനും ജനറൽ സെക്രട്ടറി എസ്.രാജേഷും പറഞ്ഞു.