പത്താം ക്ളാസ്, പ്ളസ് ടു വിദ്യാർത്ഥികൾക്ക് ജെയിൻ യൂണിവേഴ്‌സിറ്റി സമ്മർ സ്‌കൂൾ

Friday 20 March 2026 12:04 AM IST

ഏപ്രിൽ 14 വരെ അപേക്ഷിക്കാം കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ റസിഡൻഷ്യൽ ഫിനിഷിംഗ് സ്‌കൂൾ പ്രോഗ്രാം 'ജെയിൻ യൂണിവേഴ്സിറ്റി സമ്മർ സ്‌കൂൾ - 2026', ഏപ്രിൽ, മേയ് മാസങ്ങളിൽ കൊച്ചി ക്യാമ്പസിൽ നടക്കും. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 30 സീറ്റുകൾ വീതം രണ്ട് വി​ഭാഗങ്ങളിലുമുണ്ടാകും. https://jainuniversitykochi.com/summer-school-2026/ൽ ഏപ്രിൽ 14-നകം അപേക്ഷിക്കണം. ക്യാമ്പിൽ പങ്കെടുക്കാനുള്ള താത്പര്യവും കാരണവും വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിമർശനാത്മക ചിന്ത, ആശയവിനിമയ ശേഷി, നേതൃപാടവം, ഡിജിറ്റൽ അവബോധം എന്നി​വയി​ൽ ക്ളാസുകളുണ്ടാകും. അക്കാഡമിക് വിഷയങ്ങൾ ആഴത്തിൽ മനസിലാക്കാനും മികച്ച കരിയർ പാത തെരഞ്ഞെടുക്കാനും പരി​ശീലി​പ്പി​ക്കും.

ആധുനിക ലോകത്തിന് ആവശ്യമായ പ്രായോഗിക നൈപുണ്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്താനാണ് സമ്മർ സ്കൂളിന്റെ ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. വിവരങ്ങൾക്ക് : 7034052828.