സ്മാർട്ട് ഹോസ്പിറ്റൽ പദവി ലഭിച്ചു

Friday 20 March 2026 12:04 AM IST
ആൻ്റിബയോട്ടിക്ക് സ്മാർട്ട് ഹോസ്പിസ്റ്റൽ പദവി ലഭിച്ച എരമംഗലം കുടുംബാരോഗ്യ കേന്ദ്രം

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവിയും. സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ അവാർഡ് പ്രഖ്യാപിച്ചത്. ​നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തേക്കാണ് ഈ നേട്ടം. ​ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ രോഗത്തിന് കാരണമാകുന്ന, പ്രത്യേകിച്ച് ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീർക്കുന്ന അവസ്ഥ ഭീഷണിയാണ്. ബാക്ടീരിയ മരുന്നുകളെ പ്രതിരോധിക്കുന്ന അവസ്ഥയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ കാര്യക്ഷമമായി നടന്നുവരുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ.നിത്യ അറിയിച്ചു.