ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ്

Friday 20 March 2026 12:20 AM IST
ഫുട്‌ബാൾ

കൊല്ലം: ശ്രീനാ​രാ​യണഗുരു ഓപ്പൺ യൂണി​വേ​ഴ്‌സിറ്റി അത്‌ല​റ്റിക്‌സ്, ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് 22 മുതൽ എറ​ണാ​കു​ളത്ത് നട​ക്കുമെന്ന് യൂണി​വേ​ഴ്‌സിറ്റി സ്‌പോർട്‌സ് കമ്മി​റ്റി ജന​റൽ കൺവീ​നർ അഡ്വ. ജി.സുഗു​ണൻ അറി​യി​ച്ചു. 22, 23 തീയ​തി​ക​ളിൽ എറ​ണാ​കുളം മഹാ​രാ​ജാസ് കോളേജ് സ്റ്റേഡി​യ​ത്തിലാണ് അത്‌ല​റ്റിക് മീറ്റ്. 24, 25 തീയ​തി​ക​ളിൽ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് എറ​ണാ​കുളം മഹാ​രാ​ജാസ് കോളേജ് സ്റ്റേഡിയം, ഡോ.അം​ബേ​ദ്കർ സ്റ്റേഡിയം എന്നി​വി​ട​ങ്ങ​ളിൽ വച്ച് നട​ത്തു​മെന്ന് അദ്ദേഹം അറി​യി​ച്ചു. അത്‌ല​റ്റിക് മത്സ​ര​ങ്ങ​ളിൽ 2000 കായി​ക​താ​ര​ങ്ങളും, ഫുട്‌ബാൾ ചാമ്പ്യൻഷി​പ്പിൽ 45 ടീമു​കളുമാണ് പങ്കെ​ടു​ക്കു​ക.