അട്ടച്ചാക്കൽ സ്കൂൾ വാർഷികം
Friday 20 March 2026 12:20 AM IST
കോന്നി : അട്ടച്ചാക്കൽ ഗവ.എൽ.പി സ്കൂൾ വാർഷികവും രക്ഷാകർതൃ സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനമ്മ റോയി ഉദ്ഘാടനം ചെയ്തു. അജി കൊച്ചുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം മാഗസിൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, കവി കാശിനാഥൻ, ഫാ.പി.വൈ.ജെസൻ, തോമസ് തുണ്ടിയത്ത്, ജോയിസ് ഏബ്രഹാം, പ്രഥമ അദ്ധ്യാപക ജെമി ചെറിയാൻ, ദീപാകമൽ, ഗീതാകുമാരി, കൃഷ്ണകുമാരി, എ.ജെ.ജാസ്മിൻ എന്നിവർ സംസാരിച്ചു.