ട്രേഡ് യൂണിയൻ കൺവെൻഷൻ

Friday 20 March 2026 12:21 AM IST
കൺവെൻഷൻ

കൊട്ടാരക്കര: ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് വിവിധ ട്രേഡ് യൂണിയനുകളുടെ കൺവെൻഷന് തുടക്കമായി. ഓട്ടോ തൊഴിലാളി കൺവെൻഷൻ ഇന്നലെ കൊട്ടാരക്കരയിൽ ചേർന്നു. ആശ, അങ്കണവാടി, ഹരിതകർമ്മ സേന, പാചകത്തൊഴിലാളി കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് കൊട്ടാരക്കരയിൽ നടക്കും. ഹെഡ് ലോഡ് തൊഴിലാളികളുടെ കൺവെൻഷൻ 23ന് നെടുവത്തൂരിലും 24ന് കൊട്ടാരക്കരയിലും നടക്കും. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളികളുടെ കൺവെൻഷൻ ഇന്ന് കൊട്ടാരക്കരയിലും നെടുവത്തൂരിലും നടക്കും. നിർമ്മാണ തൊഴിലാളികളുടെ കൺവെൻഷൻ 24ന് കൊട്ടാരക്കരയിലും നെടുവത്തൂരിലും വെവ്വേറെ നടക്കും.