വന്ദേമാതരം വാർഷികാഘോഷം
Friday 20 March 2026 12:21 AM IST
അടൂർ : ബി.ജെ.പി ഇന്റലെക്ച്വൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ വന്ദേമാതരത്തിന്റെ 150 ാമത് വാർഷികം ജില്ലാജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു .ഇന്റലെക്ച്വൽ സെൽ ജില്ല കൺവീനർ ഡോ.അടൂർ പി.സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പത്തനംതിട്ട ജില്ല സെൽ കൺവീനർ വിജയകുമാർ മൈലപ്ര , ജില്ല സെക്രട്ടറി രൂപേഷ് അടൂർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.അരുൺ താന്നിക്കൽ, സംസ്ഥാന കൗൺസിൽ അംഗം മാത്യൂസ് പടിപ്പുരയ്‌ക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വന്ദേമാതരം സംഗീതാവിഷ്കരണം നടന്നു.