സ്കൂൾ വാർഷികം
Friday 20 March 2026 12:21 AM IST
അഞ്ചാലുംമൂട്: പ്രാക്കുളം തൃക്കരുവ പഞ്ചായത്ത് എൽ.പി സ്കൂളിൽ 67-ാം വാർഷികാഘോഷമായ ശലഭോത്സവം നടത്തി. എ.ഇ.ഒ ആന്റണി പീറ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സൗമ്യ സന്തോഷ് അദ്ധ്യക്ഷയായി. സ്കൂൾ എച്ച്.എം സ്വാഗതം പറഞ്ഞു. ഫ്രണ്ട്സ് ക്ലബ് ലൈബ്രറി സെക്രട്ടറി വിദ്യാധരൻ, ലൈബ്രേറിയൻ ശെൽവരാജ്, അദ്ധ്യാപിക യമുന എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനും ചിത്രകാരനും കവിയുമായ ദേവീപ്രസാദ് ശേഖറിനെയും ഒളിമ്പ്യൻ ഏഷ്യാഡ് താരം രഘുനാഥിനെയും ആദരിച്ചു. പ്രവർത്തന റിപ്പോർട്ട് അദ്ധ്യാപിക സുജിഷയും നന്ദി അദ്ധ്യാപിക സൗമ്യനാഥും നടത്തി.