അങ്കത്തട്ടിൽ ആറൻമുള
പത്തനംതിട്ട : സംസ്ഥാനത്ത് കൂടുതൽ വോട്ടർമാരുള്ള ആറൻമുളയിൽ തീപാറും പോരാട്ടത്തിന് കച്ചമുറുക്കുകയാണ് മുന്നണികൾ. 2016ൽ എം.എൽ.എയായി മണ്ഡലത്തിൽ കളംപിടിച്ച വീണാജോർജ് തന്നെയാണ് ഇത്തവണയും ഇടതുകോട്ടയുടെ കാവൽ. യു.ഡി.എഫിനെ അബിൻ വർക്കി നയിക്കുമ്പോൾ കുമ്മനം രാജശേഖരനാണ് എൻ.ഡി.എയുടെ കരുത്ത്. മൂന്ന് മുന്നണികളും അഭിമാന പോരാട്ടത്തിന് കോപ്പുകൂട്ടുകയാണ്. എസ്.ഐ.ആർ പരിഷ്കരണത്തിലൂടെ 24,345 വോട്ടർമാർ മണ്ഡലത്തിൽ കുറഞ്ഞിട്ടുണ്ട്. പുനഃക്രമീകരണത്തിലൂടെ പുതിയ ആറന്മുള മണ്ഡലം രൂപീകൃതമാകുന്നത് 2011ൽ ആണ്.
തദ്ദേശ സ്ഥാപനങ്ങളും ഭരണകക്ഷിയും
പത്തനംതിട്ട നഗരസഭ (യു.ഡി.എഫ്), ആറൻമുള (യു.ഡി.എഫ്), ചെന്നീർക്കര (യു.ഡി.എഫ്), ഇലന്തൂർ (യു.ഡി.എഫ്), കോഴഞ്ചേരി (യു.ഡി.എഫ്), കുളനട (എൽ.ഡി.എഫ്), മല്ലപ്പുഴശ്ശേരി (യു.ഡി.എഫ്), മെഴുവേലി (യു.ഡി.എഫ്),നാരങ്ങാനം (യു.ഡി.എഫ്), ഓമല്ലൂർ (എൻ.ഡി.എ), ഇരവിപേരൂർ (യു.ഡി.എഫ്), കോയിപ്രം (യു.ഡി.എഫ്), തോട്ടപ്പുഴശ്ശേരി (യു.ഡി.എഫ്).
വോട്ട് നില ആകെവോട്ടർമാർ : 2,13,732 സ്ത്രീകൾ : 1,11,245 പുരുഷൻമാർ : 1,02,487
2021ൽ ആകെവോട്ട് : 2,38,077 പോൾ ചെയ്തത് : 1,61,291 ശതമാനം : 68.13 വീണാജോർജ് (എൽ.ഡി.എഫ്) : 74,950 (46.30%) കെ.ശിവദാസൻ നായർ (യു.ഡി.എഫ്) : 55,947 (34.56%)
2016 വീണാജോർജ് (എൽ.ഡി.എഫ്) : 64,523 (39.97 %) കെ.ശിവദാസൻ നായർ (യു.ഡി.എഫ്) : 56,877 (35.23 %)
മുൻ എം.എൽ.എമാർ
1957 മാലേത്ത് ഗോപിനാഥപിള്ള (കോൺഗ്രസ്) 1960 മാലേത്ത് ഗോപിനാഥപിള്ള (കോൺഗ്രസ്) 1965 എൻ.ഭാസ്‌കരൻനായർ (കേരള കോൺഗ്രസ്) 1967 പി.എൻ.ചന്ദ്രസേനൻ (എസ്.എസ്.പി) 1970 പി.എൻ.ചന്ദ്രസേനൻ (എസ്.എസ്.പി) 1977 എം.കെ.ഹേമചന്ദ്രൻ (കോൺഗ്രസ്) 1980 കെ.കെ.ശ്രീനിവാസൻ (കോൺഗ്രസ്) 1982 കെ.കെ.ശ്രീനിവാസൻ (കോൺഗ്രസ്) 1987 കെ.കെ.ശ്രീനിവാസൻ (കോൺഗ്രസ്) 1991 ആർ.രാമചന്ദ്രൻനായർ (എൻ.ഡി.പി.) 1996 കടമ്മനിട്ട രാമകൃഷ്ണൻ (സി.പി.എം) 2001 മാലേത്ത് സരളാദേവി (കോൺ.) 2006 കെ.സി.രാജഗോപാലൻ (സി.പി.എം) 2011 കെ.ശിവദാസൻ നായർ (കോൺഗ്രസ്) 2015 വീണാജോർജ് (സി.പി.എം) 2021 വീണാജോർജ് (സി.പി.എം)