ശ്രീനാദേവിയോട് പക തീർക്കുന്നു
Friday 20 March 2026 12:27 AM IST
പത്തനംതിട്ട : സി.പി.ഐയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നതിന്റെ പക തീർക്കാനാണ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡിലെ പേര് നിയമവിരുദ്ധമായി വെട്ടി നീക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ആറു വർഷമായി സ്ഥിരതാമസമാക്കിയിരുന്ന വീട്ടിലെ മേൽവിലാസത്തിൽ റേഷൻ കാർഡിൽ പേര് ഉണ്ടായിരുന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്ത് വോട്ടർപട്ടികയിൽ നിന്ന് മാറ്റുവാനുള്ള നീക്കമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുത്തുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്ന് കൊച്ചുപറമ്പിൽ പറഞ്ഞു.