വാർഷികവും പഠനോത്സവവും
Friday 20 March 2026 12:28 AM IST
പുറമറ്റം: കവുങ്ങുംപ്രയാർ എം.റ്റി.എൽ.പി സ്‌കൂൾ 128ാം വാർഷികവും പഠനോത്സവവും സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. മാത്യൂസ് എ.മാത്യൂ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് രാജി എം.ജോർജ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗം സജു മാത്യു , മുണ്ടമല റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ജയ്‌സ് കോഴിമണ്ണിൽ, ജേക്കബ് ജോർജ്, പ്രധാനാദ്ധ്യാപിക രേഖാജോൺ, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കൺവീനർ മറിയാമ്മ ചെറിയാൻ, സാറാമ്മ ഏബ്രഹാം, സുജാവർഗീസ്, ശരണ്യ സദാനന്ദൻ, കെ.എം.കൃഷ്ണപ്രിയ, എയ്ഞ്ചൽ ലിസാ ലിജു , ജെസ്വിൻ കെ.ജാജി എന്നിവർ പ്രസംഗിച്ചു.