ഇ.എം.എസ്  ദിനാചരണം

Friday 20 March 2026 12:31 AM IST

പത്തനംതിട്ട : സി.പി.എം നേതൃത്വത്തിൽ പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ഇ.എം.എസ് ദിനാചരണം നടത്തി. ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.എം ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം എൻ.സജികുമാർ, ആർ.അജിത്കുമാർ, സുർജിത് ബ്രാഞ്ച് സെക്രട്ടറി ആർ.രമേശ്, ഓഫീസ് സെക്രട്ടറി ജി.രാജേഷ്, ഇ.കെ.ഉദയകുമാർ, എ.ഗോകലേന്ദ്രൻ, റയാൻ മൈലപ്രാ , രാഹുൽകൃഷ്ണ, അനു ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.