പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

Friday 20 March 2026 12:34 AM IST
മെല്ലി ഇറാനി

തി​രു​വ​ന​ന്ത​പു​രം​:​ക്യാ​മ​റ​ ​കൊ​ണ്ട് ​വ്യ​ത്യ​സ്ത​മാ​ർ​ന്ന​ ​ദൃ​ശ്യ​ഭാ​ഷ​ ​ര​ചി​ച്ച​ ​പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​മെ​ല്ലി​ ​ഇ​റാ​നി​ ​(94​)​ ​അ​ന്ത​രി​ച്ചു.​ചെ​ന്നൈ​യി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​അ​നു​ഭ​വ​ങ്ങ​ൾ​ ​പാ​ളി​ച്ച​ക​ൾ,​യ​ക്ഷി,​അ​ടി​മ​ക​ൾ,​വാ​ഴ്വേ​മാ​യം,​അ​ര​നാ​ഴി​ക​നേ​രം,​ശ​ര​പ​ഞ്ജ​രം,​ ​ഭൂ​മി​ദേ​വി​ ​പു​ഷ്പി​ണി​യാ​യി,​പ​ഞ്ച​മി,​ലാ​വ,​അ​ങ്കു​രം,​ഇ​ട​വ​ഴി​യി​ലെ​ ​പൂ​ച്ച​ ​മി​ണ്ടാ​പ്പൂ​ച്ച,​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ,​പൂ​ച്ച​സ​ന്യാ​സി,​വെ​ള്ളം,​തു​ട​ങ്ങി​യ​ ​അ​നേ​കം​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​അ​ദ്ദേ​ഹം​ ​ദൃ​ശ്യ​ഭാ​ഷ​യൊ​രു​ക്കി.​ഛാ​യാ​ഗ്ര​ഹ​ണ​ക​ല​യ്ക്ക് ​പു​തി​യൊ​രു​ ​വ്യാ​ക​ര​ണം​ ​ച​മ​ച്ച​ ​പ്ര​ഗ​ത്ഭ​നാ​യി​രു​ന്നു​ ​ഇ​റാ​നി. ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​ആ​ദ്യ​കാ​ല​ ​ക്യാ​മ​റാ​മാ​നാ​യ​ ​ആ​ദി.​എം.​ഇ​റാ​നി​യു​ടെ​ ​മ​ക​നാ​യി​ 1932​ ​ഓ​ഗ​സ്റ്റ് 5​ന് ​ബോം​ബെ​യി​ലാ​യി​രു​ന്നു​ ​ജ​ന​നം.​പി​താ​വി​ൽ​ ​നി​ന്ന് ​ഛാ​യാ​ഗ്ര​ഹ​ണ​ത്തി​ന്റെ​ ​ആ​ദ്യ​പാ​ഠ​ങ്ങ​ൾ​ ​പ​ഠി​ച്ചു.1961​ൽ​ ​ജ്ഞാ​ന​സു​ന്ദ​രി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ,​ ​ഹ​രി​ഹ​ര​ൻ​ ​തു​ട​ങ്ങി​യ​ ​സം​വി​ധാ​യ​ക​രു​ടെ​ ​സ്ഥി​രം​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി. സം​വി​ധാ​യ​ക​രു​ടെ​ ​മ​ന​സ് ​അ​റി​ഞ്ഞ് ​ക്യാ​മ​റ​ ​ച​ലി​പ്പി​ക്കാ​നു​ള്ള​ ​അ​പൂ​ർ​വ​മാ​യ​ ​ശേ​ഷി​യും​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.​പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ഏ​തു​ ​ത​ര​ത്തി​ലു​ള്ള​ ​പ​രീ​ക്ഷ​ണ​ത്തി​നും​മെ​ല്ലി​ ​ഇ​റാ​നി​ സ​ന്ന​ദ്ധ​നായി​രുന്നു.​മ​ല​യാ​ള​ത്തി​ലെ​ ​അ​ന​ശ്വ​ര​ ​ഗാ​ന​ങ്ങ​ൾ​ ​പ​ല​തും​ ​മെ​ല്ലി​ ​ഇ​റാ​നി​യു​ടെ​ ​ക്ലാ​സി​ക് ​ഫ്രെ​യി​മു​ക​ളു​ടെ​ ​നി​റ​വി​ലാ​ണ് ​പി​റ​ന്ന​ത്. പ്ര​വാ​ച​ക​ന്മാ​രേ​ ​പ​റ​യൂ,​ക​ല്യാ​ണി​ ​ക​ള​വാ​ണി,​അ​ഗ്നി​പ​ർ​വ​തം​ ​പു​ക​ഞ്ഞു,​ഉ​ജ്ജ​യി​നി​യി​ലെ​ ​ഗാ​യി​ക,​ച​ല​നം​ ​ച​ല​നം,​ ​നീ​ല​ഗി​രി​യു​ടെ​ ​സ​ഖി​ക​ളേ,​പാ​രി​ജാ​തം​ ​തി​രു​മി​ഴി​ ​തു​റ​ന്നു,​താ​ഴ​മ്പൂ​ ​മ​ണ​മു​ള്ള,​പൂ​ന്തേ​ന​രു​വീ,​ശ്രാ​വ​ണ​ ​ച​ന്ദ്രി​ക,​ ​സ്വ​ർ​ണ​ചാ​മ​രം​ ​വീ​ശി​യെ​ത്തു​ന്ന,​വി​ളി​ച്ചു​ ​ഞാ​ൻ​ ​വി​ളി​കേ​ട്ടു,​സാ​മ്യ​മ​ക​ന്നോ​രു​ദ്യാ​ന​മേ,​ച​ന്ദ്ര​കി​ര​ണം​ ​ചാ​ലി​ച്ചെ​ടു​ത്തൊ​രു,​ച​ന്ദ്ര​ക​ള​ഭം​ ​ചാ​ർ​ത്തി​യു​റ​ങ്ങും​ ​തീ​രം,​ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു​ ​ച​ന്ദ്ര​കാ​ന്തം,​പാ​തി​രാ​ത്ത​ണു​പ്പ് ​വീ​ണു,​ന​ന​ഞ്ഞ​ ​നേ​രി​യ​ ​പ​ട്ടു​റു​മാ​ൽ,​ ​കാ​റ്റു​ ​വ​ന്നു​ ​ക​ള്ള​നെ​പ്പോ​ലെ​ ​എ​ന്നി​ങ്ങ​നെ​ ​നീ​ളു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മാ​സ്മ​രി​ക​ ​സൃ​ഷ്ടി​ക​ൾ.