നഷ്ടപ്പെട്ട വിശുദ്ധി നേടിയെടുക്കലാണ് നോമ്പ്
Friday 20 March 2026 1:09 AM IST
പത്തനാപുരം: നമുക്ക് നഷ്ടപ്പെട്ട വിശുദ്ധി നേടിയെടുക്കലാണ് നോമ്പെന്ന് സീറോ മലങ്കര സഭ തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ ഡോ. യൂഹാനോൻ മാർ അലക്സിയോസ് പറഞ്ഞു. അമ്പത് നോമ്പിനോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച നോമ്പുകാല പ്രാർത്ഥനാസംഗമം 'ഗത് സെമനി 2026' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾകലാം ഗാന്ധിഭവനെ മിനി ഇന്ത്യ എന്നാണ് വിശേഷിപ്പിച്ചതെങ്കിൽ സൗഖ്യപ്പെടലിന്റെ ഇന്ത്യയെന്നാണ് അനേകർക്ക് സൗഖ്യം നൽകുന്ന ഈ ഗാന്ധിഭവനെ ഞാൻ വിശേഷിപ്പിക്കുന്നത്. ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷയായി. സി.ഇ.ഒ ഡോ. വിൻസെന്റ് ഡാനിയേൽ സ്വാഗതം പറഞ്ഞു. അക്കൗണ്ട്സ് ജനറൽ മാനേജർ കെ.ഉദയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.മോഹനൻ, ജനറൽ ഡയറക്ടർ സന്തോഷ് ജി.നാഥ്, ട്രസ്റ്റി പ്രസന്ന രാജൻ എന്നിവർ ആശംകൾ നേർന്നു.