കെ.സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല: രമേശ് ചെന്നിത്തല

Friday 20 March 2026 1:28 AM IST

ആലപ്പുഴ: കെ.സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. മാധ്യമങ്ങളോടപറഞ്ഞു..

രാവിലെ കെ.സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന കരുതുന്നില്ല. സ്ഥാനാർത്ഥി പട്ടിക എന്താണെങ്കിലും ഉടൻ പുറത്ത് വരും. പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. ഈസ്റ്ററിനും വിഷുവിനും മുന്നെ തിരഞ്ഞെടുപ്പുണ്ടായതാണ് സ്ഥാനാർത്ഥി നിർണയത്തിൽ നേരിയ കാലതാമസത്തിനിടയാക്കിയത്.കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യു.ഡി.എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. എം.പിമാരുടെ കാര്യത്തിൽ

തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. ജി.സുധാകന്റെ എഫ് ബി പോസ്റ്റ്‌ വായിക്കണം. നിലപാട് വ്യക്തമാകുമെന്നും ജി.സുധാകരന്റെ പിന്തുണയിലും ഉടൻ തീരുമാനമാകുമെന്നും ചെന്നിത്തല പറഞ്ഞു.