കവിത ഇല പൊഴിയും നേരങ്ങൾ

Sunday 22 March 2026 12:41 AM IST

എ​വി​ടെ​യോ​ ​മാ​ഞ്ഞു​ ​മ​റ​ഞ്ഞു പോ​യൊ​രെ​ൻ​ ​ബാ​ല്യ​മേ, അ​ച്ഛ​ന്റെ​ ​സ്‌​നേ​ഹ​മാം​ ​പു​ഞ്ചി​രി ഇ​ന്നു​മെ​ന്നോ​ർ​മ്മ​തൻ താ​ളി​ൽ​ ​മ​റി​ഞ്ഞീ​ടു​മ്പോ​ൾ,

കൊ​ച്ചു​പാ​വാ​ട​ ​ധ​രി​ച്ചു​ ​ഞാ​ന​ച്ഛ​ന്റെ ചൂ​ണ്ടു​വി​ര​ൽ​ ​പി​ടി​ച്ച് ​ഒ​റ്റ​യ​ടി​പ്പാ​ത​യി​ലെ വ​യ​ൽ​ ​വ​ര​മ്പി​ൽ​ ​ന​ട​ന്നീ​ടു​മ്പോൾ മ​ഞ്ഞു​ ​പൊ​ഴി​യു​ന്ന​ ​പു​ല​ർ​കാ​ല​ ​വേ​ള​യിൽ പു​ല​ർ​കാ​റ്റ് ​മെ​ല്ലെ​ത്ത​ലോ​ടി​ ​എ​ത്തു​ന്ന​ ​നേ​രം നെ​റ്റി​യി​ൽ​ ​വീ​ണ് ​കി​ട​ക്കു​ന്ന​ ​വാ​ർ​മു​ടി മെ​ല്ലെ​യൊ​തു​ക്കി​ ​ഞാ​ൻ​ ​നീ​ങ്ങി​ടു​മ്പോ​ൾ,

ഞാ​നോ​ർ​ത്തു​പോ​യ് ​നീ​ലാം​ബ​ര​ത്തിൽ നി​ര​യാ​യ് ​പ​റ​ന്നു​പോ​മൊ​രു പ​ക്ഷി​യാ​യ് ​ഞാ​ൻ​ ​പാ​റി​യെ​ങ്കി​ലോ... കോ​ട്ടി​യ​ ​പ്ലാ​വി​ല​ക്കു​മ്പി​ളി​ൽ​ ​പാ​ൽ​ക്ക​ഞ്ഞി കോ​രി​ക്കു​ടി​ക്കു​ന്ന​ ​ക​ർ​ഷ​ക​ക്കൂ​ട്ട​വും, ചാ​റ്റ​ൽ​മ​ഴ​ ​പൊ​ഴി​യു​മാ​ ​നേ​ര​ത്ത് വാ​ഴ​യി​ല​കൊ​ണ്ട് ​ശി​ര​സ് ​മ​റ​യ്ക്കും​ ​ഞാ​ൻ.

കാ​റ്റും​ ​നീ​ർ​ച്ചാ​ലും​ ​കാ​റ്റ​ത്തു​ല​ഞ്ഞാ​ടി നി​ൽ​ക്കു​ന്ന​ ​നെ​ൽ​ക്ക​തി​ർ​ക്കൂ​ട്ട​വും ഇ​ന്ന്‌​ ​ന​മു​ക്ക​ന്യ​മ​ല്ലേ? കാ​ല​ങ്ങ​ൾ​ ​മാ​റു​ന്നു,​ ​ഇ​ല​ക​ൾ​ ​കൊ​ഴി​യു​ന്നു കാ​ല​ഭേ​ദ​ങ്ങ​ളും​ ​മാ​റു​ന്ന​ ​നേ​രം ഓ​ർ​ത്തോ​ർ​ത്തു​ ​ഞാ​ൻ​ ​നി​ന്നു​പോ​യ്...