അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രോത്സവം

Friday 20 March 2026 4:56 PM IST

വൈപ്പിൻ: അയ്യമ്പിള്ളി പഴമ്പിള്ളി ഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 7ന് കുടനിവർത്തൽ, 8.15ന് ശ്രീബലി, കലശാഭിഷേകം, പ്രഭാഷണം. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5.40ന് ഭക്തിഗാനസുധ, 6ന് താലം ഘോഷയാത്ര, 7ന് കൈകൊട്ടിക്കളി. 22ന് രാവിലെ 8ന് നാരായണീയ പാരായണം, വൈകിട്ട് 6ന് താലം ഘോഷയാത്ര, 5.30ന് ഭക്തിഗാനസുധ, 7.45ന് കലാപരിപാടികൾ. 23ന് രാവിലെ 8.15ന് ശ്രീബലി, 9.30ന് കലശാഭിഷേകം, വൈകിട്ട് 5ന് പകൽപ്പൂരം, രാത്രി 7ന് വർണമഴ, 8.30ന് കരോക്കേ ഗാനമേള, തുടർന്ന് വിളക്കിനെഴുന്നള്ളിപ്പ്.