ആഗതർക്ക് സ്വീകരണവും സാരഥികൾക്ക് ആദരവും

Saturday 21 March 2026 12:06 AM IST
ഓർക്കാട്ടേരി ഉമ്മൻ ചാണ്ടി ഭവനിൽ സ്വീകരണ ചടങ്ങിൽ കോട്ടയിൽ രാധാകൃഷ്ണൻ സംസാരിക്കുന്നു

വടകര: കോൺഗ്രസ് എസിൽ നിന്നും രാജിവെച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിലേക്ക് വന്ന എം.കെ. കുഞ്ഞിരാമൻ , പറമ്പത്ത് ബാബു , വി. വി. ശങ്കരൻ , എം.പി. മോഹൻദാസ് , ബാബു എന്നിവരെ യു.ഡി.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. കോട്ടയിൽ രാധാകൃഷ്ണനെ ഡി.സി.സി. സെക്രട്ടറി സി.കെ. വിശ്വനാഥനും പാറക്കൽ ചന്ദ്രനും ചേർന്ന് ആദരിച്ചു. സി.കെ. വിശ്വനാഥനെ സി.കെ.ഹരിദാസൻ ആദരിച്ചു. രാജഗോപാലൻ ആർ , മന്ദംകണ്ടി കുഞ്ഞമ്മദ് , പ്രകാശൻ കുനിയിൽ , പത്മനാഭൻ എ.എം , ശ്രീധരൻ ഇത്തിക്കണ്ടി , ജഗദീഷ് പാലയാട്ട് ,ശശി , ലിസിന പ്രകാശ്, ബാബു പാറക്കൽ, പുതിയെടുത്ത് കൃഷ്ണൻ പ്രസംഗിച്ചു. സി.കെ. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു.