അഗതിമന്ദിരത്തിൽ ഇഫ്താർ വിരുന്നൊരുക്കി കൗൺസിലർ

Saturday 21 March 2026 12:27 AM IST
കൊത്തലങ്കോ അഗതിമന്ദിരം പ്രത്യാശ ഭവൻ താമസക്കാർക്കായി ഒരുക്കിയ ഇഫ്താർ വിരുന്ന്

പള്ളുരുത്തി: കൊത്തലങ്കോ അഗതിമന്ദിരം പ്രത്യാശ ഭവൻ താമസക്കാർക്കായി ഡിവിഷൻ കൗൺസിലർ അശ്വതി ജോഷി ഇഫ്താർ സംഗമം നടത്തി. ഉസ്താദ് അനീസ്, ഫാ.ബിനോയ് പീറ്റർ, കേരള കൗമുദി പള്ളുരുത്തി ലേഖകൻ സി.എസ്. ഷിജു, കെ.എൻ. സുനിൽകുമാർ, സി. മേരി, എസ്.എൻ.ഡി.പി യോഗം കടേഭാഗം ശാഖ പ്രസിഡന്റ് ശാന്താറാം, കെ.പി. ശെൽവൻ, കെ. സുരേഷ്, കെ.എസ്. രമേശൻ, എ.പി. റഷീദ്, മുരുകേശൻ എന്നിവർ സംസാരിച്ചു.