കുളിക്കടവിലെ പടിക്കെട്ടിൽ വന്യജീവി, ജനങ്ങളെ കണ്ടതും വെള്ളത്തിലിറങ്ങി, പിന്നെ സംഭവിച്ചത്

Friday 20 March 2026 7:21 PM IST

കോതമംഗലം: ഭൂതത്താൻകെട്ട് ചെങ്കരയ്ക്ക് സമീപം പെരിയാർവാലി കനാലിലെ കുളിക്കടവിൽ ഭീമൻ മലമ്പാമ്പ്. കുളിക്കാനെത്തിയവരാണ് പാമ്പിനെ കണ്ടത്. കടവിലെ സ്റ്റെപ്പിൽ കിടക്കുകയായിരുന്നു. വിവരം വനംവകുപ്പിൽ അറിയിച്ച് ഏറെ നേരം കഴിഞ്ഞിട്ടും ആരുമെത്തിയില്ല.

അല്പസമയത്തിന് ശേഷം പാമ്പ് കനാലിലേക്ക് ഇറങ്ങിപോയി. കൊച്ചുകുട്ടികളടക്കം ഒട്ടേറെ പേർ കുളിക്കാനും തുണി അലക്കാനുമെത്തുന്ന കടവാണിത്. രാത്രിയിലും ആളുകളെത്താറുണ്ട്. വിനോദ സഞ്ചാരികളും ഇക്കൂട്ടത്തിലുണ്ട്. കനാലിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി കുളിക്കടവുകളുള്ളതാണ്.