പ്രചാരണ​ത്തി​ന് ​ ക​ന​ൽ​ച്ചൂ​ട്

Saturday 21 March 2026 1:20 AM IST

കൊ​ച്ചി​:​ ​നാ​ല് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​ത​ർ​ക്ക​വും​ ​അ​നി​ശ്ചി​ത​ത്വ​വും​ ​ഒ​ഴി​ഞ്ഞ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​ ​യു.​ഡി.​എ​ഫ് ​ഉ​ണ​ർ​വി​ൽ.​ ​ഒ​രു​പ​ടി​ ​മു​ന്നി​ലെ​ത്തി​യ​ ​എ​ൽ.​ഡി.​എ​ഫും​ ​പ്ര​ചാ​ര​ണം​ ​ശ​ക്ത​മാ​ക്കി.​ ​എ​ൻ.​ഡി.​എ​യും​ ​സ​ജീ​വ​മാ​യ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രാ​ഷ്ട്രീ​യ​ത്തി​ന് ​ചൂ​ടു​പി​ടി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ചെ​യ​ർ​മാ​ൻ​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​രു​ടെ​ ​മ​ത്സ​രം​ ​കൊ​ണ്ട് ​ശ്ര​ദ്ധേ​യ​മാ​ണ് ​ജി​ല്ല.​ 14 സീറ്റുകളിലും മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാർത്ഥികൾ പ്രചാരണം സജീവമാക്കി.

യു.ഡി.എഫ് ഉണരുന്നു

കൊ​ച്ചി,​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​വൈ​പ്പി​ൻ,​ ​പെ​രു​മ്പാ​വൂ​ർ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ഇ​ന്ന​ലെ​ ​പ്ര​ചാ​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​സീ​റ്റ് ​മോ​ഹി​ച്ച് ​ക​ല​ഹി​ച്ച​വ​ർ​ ​പാ​ർ​ട്ടി​ ​തീ​രു​മാ​ന​ത്തി​ന് ​വ​ഴ​ങ്ങി.​ ​ഇ​തോ​ടെ​ ​ആ​ശ​ങ്ക​യും​ ​പ​രി​ഭ​വ​വും​ ​ഒ​ഴി​ഞ്ഞു.​ ​കൊ​ച്ചി​ക്കാ​യി​ ​അ​വ​കാ​ശം​ ​ഉ​ന്ന​യി​ച്ച​ ​ദീ​പ്‌​തി​ ​മേ​രി​ ​വ​ർ​ഗീ​സ് ​പാ​ർ​ട്ടി​ ​തീ​രു​മാ​നം​ ​അം​ഗീ​ക​രി​ച്ച് ​മു​ഹ​മ്മ​ദ് ​ഷി​യാ​സി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചു. സീ​റ്റ് ​ല​ഭി​ക്കാ​ത്ത​ ​പെ​രു​മ്പാ​വൂ​രി​ലെ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ക്ക് ​പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ലും​ ​സ്വ​ത​ന്ത്ര​നാ​യി​ ​മ​ത്സ​രി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ല.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളു​ൾ​പ്പെ​ടെ​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​സം​സാ​രി​ച്ചു.​ ​സ്ഥാ​നാ​ർ​ത്ഥി​ ​മ​നോ​ജ് ​മൂ​ത്തേ​ട​ൻ​ ​പ്ര​ചാ​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​യാ​ക്കോ​ബാ​യ​സ​ഭാം​ഗ​ത്തി​ന് ​സീ​റ്റ് ​ല​ഭി​ക്കാ​ത്ത​ത് ​തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​യു.​ഡി.​എ​ഫ്.​ ​സ​ഭാ​ ​നേ​താ​ക്ക​ളെ​ ​ഉ​ൾ​പ്പെ​ടെ​ ​സ​ന്ദ​ർ​ശി​ച്ച് ​പി​ന്തു​ണ​ ​ഉ​റ​പ്പി​ക്കാ​നാ​ണ് ​നീ​ക്കം. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ ​ദീ​പ​ക് ​ജോ​യ് ​ഇ​ന്ന​ലെ​ ​പ്ര​ചാ​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​കെ.​ ​ബാ​ബു​വി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​പ്ര​ചാ​ര​ണം​ ​കൊ​ഴു​പ്പി​ച്ച് ​വോ​ട്ടു​ക​ൾ​ ​ഉ​റ​പ്പി​ക്കാ​മെ​ന്നാ​ണ് ​നേ​താ​ക്ക​ളു​ടെ​ ​പ്ര​തീ​ക്ഷ.​ ​കൊ​ച്ചി​യി​ൽ​ ​മു​ൻ​ ​കൊ​ച്ചി​ ​മേ​യ​ർ​ ​കൂ​ടി​യാ​യ​ ​ടോ​ണി​ ​ച​മ്മി​ണി​യും​ ​പ്ര​ചാ​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫ് ​കൈ​വ​ശ​മു​ള്ള​ ​വൈ​പ്പി​ൻ​ ​തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​

എ​ൽ.​ഡി.​എ​ഫ് ​ മു​ന്നോ​ട്ട് സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​ആ​ദ്യം​ ​പ്ര​ഖ്യാ​പി​ച്ച​ ​എ​ൽ.​ഡി.​എ​ഫ് ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​ഒ​രു​ചു​വ​ട് ​മു​ന്നി​ലാ​ണ്.​ ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​സ​ജീ​വം.​ ​മൂ​ന്നാം​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രെ​ന്ന​ ​ല​ക്ഷ്യ​ത്തി​ലാ​ണ് ​അ​ണി​യ​റ​നീ​ക്ക​ങ്ങ​ൾ.​ ​പാ​ർ​ട്ടി​ ​വോ​ട്ടു​ക​ൾ​ക്കൊ​പ്പം​ ​ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ളെ​ ​ആ​ക​ർ​ഷി​ക്കാ​നും​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

പരിഭവം തീരാതെ എൻ.ഡി.എ ട്വ​ന്റി​ 20​ ​ആ​ധി​പ​ത്യം​ ​നേ​ടി​യെ​ന്ന​ ​പ​രി​ഭ​വ​ത്തി​ലും​ ​എ​ൻ.​ഡി.​എ​ ​പ്ര​ചാ​ര​ണം​ ​ശ​ക്ത​മാ​ക്കി.​ ​ബി.​ജെ.​പി​യു​ടെ​ ​ഉ​ൾ​പ്പെ​ടെ​ ​മു​ഴു​വ​ൻ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​രംം​ത്തി​റ​ങ്ങി.​ ​ട്വ​ന്റി​ 20​ക്ക് ​ചി​ല​ ​സീ​റ്റു​ക​ൾ​ ​ന​ൽ​കി​യ​ത് ​സം​ബ​ന്ധി​ച്ച് ​ബി.​ജെ.​പി​ക്കു​ള്ളി​ലെ​ ​പ​രി​ഭ​വം​ ​മാ​റി​യി​ട്ടി​ല്ല.​ ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​ ​​മ​റി​ക​ട​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ബി.​ജെ.​പി​ ​നേ​തൃ​ത്വം.