പെരുമ്പാവൂർ പോരാട്ടത്തിൽ 'കോൺഗ്രസ് സ്പർശം'

Saturday 21 March 2026 1:29 AM IST

പെ​രു​മ്പാ​വൂ​ർ​:​ ​കോ​ൺ​ഗ്ര​സും​ ​മു​ൻ​ ​കോ​ൺ​ഗ്ര​സു​കാ​രും​ ​ത​മ്മി​ലാ​ണ് ​ഇ​ക്കു​റി​ ​പെ​രു​മ്പാ​വൂ​രി​ലെ​ ​പോ​രാ​ട്ടം.​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​യെ​ ​മാ​റ്റി​ ​പു​തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​കോ​ൺ​ഗ്ര​സ് ​രം​ഗ​ത്തി​റ​ക്കു​ന്നു.​ ​ദീ​ർ​ഘ​കാ​ലം​ ​കോ​ൺ​ഗ്ര​സി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച് ​പി​രി​ഞ്ഞ​വ​രാ​ണ് ​എ​ൽ.​ഡി.​എ​ഫ്.,​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.​ ​സ​മു​ദാ​യ​വോ​ട്ടു​ക​ൾ​ ​നി​ർ​ണാ​യ​ക​മാ​യ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ​തി​വി​ലേ​റെ​ ​വീ​റും​ ​വാ​ശി​യും​ ​വ​ർ​ദ്ധി​ക്കു​മെ​ന്ന് ​വ്യ​ക്തം.​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​യെ​ ​ഒ​ഴി​വാ​ക്കി​യ​തി​ൽ​ ​യാ​ക്കോ​ബാ​യ​ ​സ​ഭ​യ്‌​ക്കും​ ​ഒ​രു​വി​ഭാ​ഗം​ ​കോ​ൺ​ഗ്ര​സു​കാ​ർ​ക്കും​ ​പ്ര​തി​ഷേ​ധ​മു​ണ്ട്.​ ​ സ്വ​ത​ന്ത്ര​നാ​യി​ ​മ​ത്സ​രി​ക്കാ​ൻ​ ​ഒ​രു​വി​ഭാ​ഗം​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കാ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​അ​ദ്ദേ​ഹം.​ ​മ​ത്സ​രി​ക്കി​ല്ലെ​ന്ന​ ​പ്ര​തീ​ക്ഷ​യാ​ണ് ​കു​ന്ന​പ്പി​ള്ളി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

മനോജ് മൂത്തേടൻ

ര​ണ്ടു​ത​വ​ണ​ ​പ്ര​തി​നി​ധീ​ക​രി​ച്ച​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ക്ക് ​സീ​റ്റ് ​നി​ഷേ​ധി​ച്ച​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​മൂ​ത്തേ​ട​നെ​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്.​ ​പെ​രു​മ്പാ​വൂ​ർ​ ​സ്വ​ദേ​ശി​ ​കൂ​ടി​യാ​യ​ ​അ​ദ്ദേ​ഹം​ ​കെ.​എ​സ്.​യു,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​എ​ന്നി​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​നേ​താ​വാ​ണ്.​ ​ക്രൈ​സ്‌​ത​വ​ർ​ക്ക് ​സ്വാ​ധീ​ന​മു​ള്ള​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മൂ​ത്തേ​ട​നി​ലൂ​ടെ​ ​വി​ജ​യം​ ​ആ​വ​ർ​ത്തി​ക്കാ​മെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​പ്ര​തീ​ക്ഷ.​

ബേസിൽ പോൾ

കോ​ൺ​ഗ്ര​സ് ​വി​ട്ട് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ൽ​ ​(​എം​)​ ​ചേ​ർ​ന്ന​ ​ബേ​സി​ൽ​ ​പോ​ളാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി.​ ​കോ​ൺ​ഗ്ര​സ് ​വോ​ട്ടു​ക​ൾ​ ​കൂ​ടി​ ​വ​ശ​ത്താ​ക്കാ​ൻ​ ​എ​ൽ​ദോ​സി​ന് ​ക​ഴി​യു​മെ​ന്നാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​മ​ല​ങ്ക​ര​സ​ഭാ​ ​ത​ർ​ക്ക​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ ​യാ​ക്കോ​ബാ​യ​സ​ഭ​യു​ടെ​ ​സ​ഹാ​യ​വും​ ​സ​ഭാം​ഗ​മാ​യ​ ​ബേ​സി​ൽ​ ​പോ​ളി​നെ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​എ​ൽ.​ഡി.​എ​ഫി​നെ​ ​പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ടി​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​നേ​താ​ക്ക​ളെ​ ​ത​ഴ​ഞ്ഞ് ബേ​സി​ൽ​ ​പോ​ളി​നെ​ ​മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​മ​ർ​ഷം​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​

ജിബി പാത്തിക്കൽ

എ​ൻ.​ഡി.​എ​യ്‌​ക്ക് ​വേ​ണ്ടി​ ​ട്വ​ന്റി​ 20​യു​ടെ​ ​ജി​ബി​ ​പാ​ത്തി​ക്ക​ൽ​ ​മ​ത്സ​രി​ക്കും.​ ​യാ​ക്കോ​ബാ​യ​ ​സ​ഭ​യു​ടെ​ ​മാ​നേ​ജിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗ​മാ​യ​ ​ജി​ബി​യി​ലൂ​ടെ​ ​വോ​ട്ടു​പി​ടി​ക്കാ​മെ​ന്നാ​ണ് ​എ​ൻ.​ഡി.​എ​യു​ടെ​ ​പ്ര​തീ​ക്ഷ.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ട്വ​ന്റി​ 20​യും​ ​ബി.​ജെ.​പി​യും​ ​നേ​ടി​യ​ ​വോ​ട്ടു​ക​ൾ​ ​ഒ​രു​മി​ക്കു​മ്പോ​ൾ​ ​നേ​ട്ട​മാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​എ​ൻ.​ഡി.​എ.