പ​ത്രി​ക​ ​സ​മ​ർ​പ്പ​ണം നീ​ട്ട​ണ​മെ​ന്ന് ​ ആവശ്യം

Saturday 21 March 2026 12:40 AM IST

കൊ​ച്ചി​:​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​നും​ ​എ​ൻ.​ഡി.​എ​ ​വൈ​സ് ​ചെ​യ​ർ​മാ​നു​മാ​യ​ ​കു​രു​വി​ള​ ​മാ​ത്യൂ​സ് ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​പ്ര​ഖ്യാ​പ​നം​ ​അ​നു​സ​രി​ച്ച് ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഈ​ ​മാ​സം​ 23​ ​ആ​ണ്.​ ​ഇ​ന്ന​ലെ​ ​പെ​രു​ന്നാ​ൾ​ ​അ​വ​ധി​യും​ ​നാ​ളെ​ ​ഞാ​യ​റാ​ഴ്ച​യു​മാ​യ​തി​നാ​ൽ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​സ​മ​യം​ ​ഗ​ണ്യ​മാ​യി​ ​കു​റ​യും.​ ​ബ​ന്ധ​പ്പ​ട്ട​ ​രേ​ഖ​ക​ളു​ൾ​പ്പെ​ടെ​ ​അ​ധി​കൃ​ത​രി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ച് ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പ​ണ​ ​തീ​യ​തി​ ​നീ​ട്ടേ​ണ്ട​ത് ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.