താക്കോൽദാനം 24ന്

Saturday 21 March 2026 1:42 AM IST
key

പാലക്കാട്: ശ്രീകുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ സാമൂഹ്യ ഭവന പദ്ധതി വഴി കിഴക്കഞ്ചേരി പഞ്ചായത്തിൽ നിർമ്മിച്ച 120 വീടുകളുടെ താക്കോൽദാനം 24ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. പുതിയ അങ്കണവാടി കെട്ടിടം, നവീകരിച്ച ഇടുകാവ് കുളം എന്നിവ പഞ്ചായത്തിന് കൈമാറും. ഡയാലിസിസ് സഹായ പരിപാടിയുടെ ഉദ്ഘാടനം, ട്രസ്റ്റിന്റെ പുതിയ ലോഗോ അനാച്ഛാദനവും ചടങ്ങിൽ നിർവഹിക്കും. 1000 കുടുംബങ്ങൾക്ക് 1000 വീടുകൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാമൂഹ്യ ഭവന പദ്ധതിയാണ് ഗൃഹശോഭ. 2023 ൽ 10 വീടുകൾ നൽകി ആരംഭിച്ച പദ്ധതി 2024 ൽ 100 വീടുകളും 2025 ൽ 120 വീടുകളും കൈമാറി. ട്രസ്റ്റ് സീനിയർ മാനേജർ പി.പരമേശ്വരൻ, ഭാരവാഹികളായ വി.രാജശ്രീ, എൻ.ഹരിദാസ്, പ്രസീത വിനേഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.