ശില്പശാല നടത്തി
Saturday 21 March 2026 1:43 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ബിറ്റ്സ് ആൻഡ് ബൈറ്റ്സ് ക്ലബും ഐ.ക്യൂ.എ.സിയും ചേർന്ന് മുണ്ടൂർ പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് ശിൽപശാല 'ഹരിതമിത്രം' മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ റവ. ജോസഫ് ഓലിക്കൽകൂനൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി മീന ജോസ് കൊമ്പൻ, അസി. പ്രൊഫ എൻ.രാജിഎന്നിവർ സംസാരിച്ചു.