അടൂരിൽ എൽ.ഡി.എഫ് വൻ ഭൂരിപക്ഷം നേടും: ചിറ്റയം
Saturday 21 March 2026 1:45 AM IST
അടൂർ:അടൂരിൽ എൽ.ഡി.എഫ് വൻ ഭൂരിപക്ഷം നേടുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സമാനതകളില്ലാത്തവൻവിക സന മുന്നേറ്റമാണ് അടൂരിൽ നടപ്പാക്കിയതെന്നുo ചിറ്റയം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ അടൂർ മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് കൺവീനർ പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി.സജി, അഡ്വ.എസ്. മനേജ്,ഡോ.വർഗീസ് പേരയിൽ , എസ്.അഖിൽ , കെ.ജി.വാസുദേവൻ, സാംസൺ ഡാനിയൽ, കെ.ആർ.ചന്ദ്രമോഹൻ ,എന്നിവർ സംസാരിച്ചു.