എച്ച്.ഡി.എഫ്.സി ബാങ്കിൽ കുഴപ്പമൊഴിയുന്നില്ല
Saturday 21 March 2026 12:08 AM IST
കൊച്ചി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ധനകാര്യ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് മൂന്ന് ജീവനക്കാരെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് പുറത്താക്കി. കഴിഞ്ഞ ദിവസം ബാങ്ക് ചെയർമാൻ അതാനു ചക്രബർത്തി രാജിവച്ചതിന് പിന്നാലെയാണ് പുതിയ നടപടി. രണ്ട് വൈസ് പ്രസിഡന്റുമാരോടും ഒരു ബ്രാഞ്ച് മേധാവിയോടുമാണ് ഒഴിയാൻ ബാങ്ക് നിർദേശം നൽകിയത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് നടപടികൾ സ്വീകരിച്ചുവെന്ന ആഭ്യൂഹം ശക്തമാണ്. അറ്റാദായവും ലാഭവും ഉയർത്തിക്കാട്ടുന്നതിനായി കണക്കുകളിൽ വിട്ടുവീഴ്ച നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.