റെക്കാഡ് തകർച്ച തുടർന്ന് രൂപ

Saturday 21 March 2026 12:10 AM IST

ക്രൂഡും വിദേശ നിക്ഷേപ ഒഴുക്കും തിരിച്ചടിയായി

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യ്ക്ക് ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​യു​ടെ​ ​റെ​ക്കാ​ഡ് ​ത​ക​ർ​ച്ച​ ​തു​ട​രു​ന്നു.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ 110​ ​ഡോ​ള​റി​ന് ​മു​ക​ളി​ൽ​ ​തു​ട​രു​ന്ന​തും​ ​ഓ​ഹ​രി​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​ർ​ ​പി​ന്മാ​റു​ന്ന​തു​മാ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ഇ​ന്ന​ലെ​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​ 82​ ​പൈ​സ​യു​ടെ​ ​ന​ഷ്‌​ട​ത്തോ​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ 93.71​ൽ​ ​വ്യാ​പാ​രം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​അ​മേ​രി​ക്ക​യും​ ​ഇ​സ്ര​യേ​ലും​ ​സം​യു​ക്ത​മാ​യി​ ​ഇ​റാ​നെ​തി​രെ​ ​ആ​ക്ര​മ​ണം​ ​ക​ടു​പ്പി​ച്ച​തോ​ടെ​ ​ആ​ഗോ​ള​ ​രം​ഗ​ത്ത് ​ഇ​ന്ധ​ന​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​കു​ന്നു.​ ​ലോ​ക​ത്തി​ലെ​ ​മൊ​ത്തം​ ​ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്ക് ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തും​ ​ആ​ശ​ങ്ക​ ​ഉ​യ​ർ​ത്തു​ന്നു.​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​ശ​ക്ത​മാ​യ​തോ​ടെ​ ​വി​ദേ​ശ​ ​ഫ​ണ്ടു​ക​ൾ​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​ക​ൾ​ ​വി​റ്റ​ഴി​ച്ച​ത് ​പ​ണം​ ​വ​ൻ​തോ​തി​ൽ​ ​തി​രി​ച്ചു​കൊ​ണ്ടു​പോ​യി.

സാമ്പത്തിക മേഖലയിലും വെല്ലുവിളി

രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച ആഭ്യന്തര വിപണിയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നു. ഇറക്കുമതി ചെലവ് കുത്തനെ കൂടാൻ രൂപയുടെ വിലയിടിവ് കാരണമാകും. ഇന്ധന പ്രതിസന്ധിയും രൂപയുടെ തകർച്ചയും വ്യാവസായിക, കാർഷിക രംഗത്ത് വിലക്കയറ്റം രൂക്ഷമാക്കും. വ്യാപാര കമ്മി കുതിച്ചുയരുമെന്നതാണ് പ്രധാന വെല്ലുവിളി. ക്രൂഡോയിൽ വില ബാരലിന് ഒരു ഡോളർ ഉയർന്നാൽ രാജ്യത്തെ വാർഷിക ഇറക്കുമതി ബില്ലിൽ 15,000 കോടി രൂപയുടെ വർദ്ധനയുണ്ടാകും.

തകർച്ചയ്ക്ക് പിന്നിൽ

1. രാജ്യാന്തര ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ. സപ്ളൈ ശൃംഖല തടസപ്പെടുന്നതോടെ സാമ്പത്തിക രംഗം മുരടിക്കും

2. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധന ലഭ്യത കുറഞ്ഞതിനാൽ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുമെന്ന ആശങ്കയേറുന്നു

3. ഭൗമ രാഷ്ട്രീയ സംഘർഷം കണക്കിലെടുത്ത് ഫണ്ടുകൾ ഓഹരിയിൽ നിന്ന് പണം ഡോളറിലേക്കും യു.എസ് ബോണ്ടിലേക്കും മാറ്റുന്നു

4. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശയിൽ മാറ്റം വരുത്താത്തതിനാൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നു

ക്രൂഡ് വില ഒരു ഡോളർ കൂടുമ്പോൾ പ്രതിവർഷ അധിക ഇറക്കുമതി ബാദ്ധ്യത

15,000 കോടി രൂപ