NATA 2026 ന് അപേക്ഷിക്കാം

Saturday 21 March 2026 12:10 AM IST

ന്യൂഡൽഹി: 5 വർഷ ബി. ആർക് ഡിഗ്രി പ്രോഗ്രാം പ്രവേശനത്തിനായി കൌൺസിൽ ഒഫ് ആർക്കിടെക്ചർ നടത്തുന്ന NATA 2026 എൻട്രൻസ് പരീക്ഷ രണ്ടു ഘട്ടമായി നടക്കും. ആദ്യ ഘട്ടം ഏപ്രിൽ 4 മുതൽ ജൂൺ 13 വരെയും രണ്ടാം ഘട്ടം ആഗസ്റ്റ് 7,8 തീയതികളിലും നടക്കും. ആദ്യ ഘട്ട പരീക്ഷ ഓരോ ആഴ്ചയും രണ്ടു പ്രാവശ്യം വീതം (എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ) ഉണ്ടാകും. ഒരാൾക്ക് പരമാവധി രണ്ടു പ്രാവശ്യം വരെ പരീക്ഷ എഴുതാം. പരീക്ഷ രജിസ്ട്രേഷൻ അതത് ആഴ്ചകളിൽ (വെള്ളിയാഴ്ചത്തെ പരീക്ഷയ്ക്ക് തിങ്കൾ രാത്രി 11.59 വരെയും ശനിയാഴ്ചത്തെ പരീക്ഷയ്ക്ക് ചൊവ്വ രാത്രി 11.59 വരെയും ) നടത്താം. ഒരു പരീക്ഷയ്ക്ക് 1250 രൂപയും രണ്ട് പരീക്ഷയ്ക്ക് 2250 രൂപയുമാണ് രജിസ്ട്രേഷൻ ഫീ. യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ നേടിയ പ്ലസ് ടു. അല്ലെങ്കിൽ 10 + 3 മാത്‍സ് ഡിപ്ലോമ. വെബ്സൈറ്റ്: www.nata.in