കെ.എം.ചന്ദ്രനെ അനുസ്മരിച്ചു

Saturday 21 March 2026 12:31 AM IST
പടം: കെ.എം.ചന്ദ്രൻ്റെ അഞ്ചാം ചരമ വാർഷിക ദിനം കല്ലാച്ചിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ഭാരവാഹിയായിരുന്ന കെ.എം.ചന്ദ്രന്റെ അഞ്ചാം ചരമ വാർഷിക ദിനം കല്ലാച്ചിയിൽ ആചരിച്ചു. പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാദാപുരം

ഗ്രാമ പഞ്ചായത്ത് അംഗം സി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ജമീല ടീച്ചർ 'ലിംഗനീതിയും ജനാധിപത്യവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പി.കെ അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി. പാട്ടുകൂട്ടം നാടൻ പാട്ടുകൾ അവതരിപ്പിച്ചു. വി.കെ.വനജ സ്വാഗതവും തണൽ അശോകൻ നന്ദിയും പറഞ്ഞു.