നേത്രരോഗ ക്യാമ്പ് നാളെ
Saturday 21 March 2026 12:44 AM IST
കൊല്ലം: ഗ്രേറ്റർ ലയൺസ് ക്ലബ് ഒഫ് കൊല്ലം തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്ര തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നു. 22ന് രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് 1 വരെ പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി.എസിൽ നടക്കുന്ന ക്യാമ്പ് എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. തിമിര ശസ്‌ത്രക്രിയ ആവശ്യമായി വരുന്നവരെ തിരുനെൽവേലി അരവിന്ദ് ആശുപത്രിയിലെത്തിച്ച് സൗജന്യചികിത്സ നൽകും. ഫോൺ: 9446545554, 9447766980, 9446855381, 9447348421.