നിയോജക മണ്ഡലം സമ്മേളനം
Friday 20 March 2026 11:46 PM IST
അടൂർ : വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് അങ്കണവാടി പെൻഷനേഴ്സ് യൂണിയൻ (ഐ.എൻ. ടി. യു.സി ) അടൂർ നിയോജക മണ്ഡലം സമ്മേളനം തീരുമാനിച്ചു. ഐ.എൻ. ടി. യു.സി നിയോജക മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. എം.എൽ ശാന്തമ്മ അദ്ധ്യക്ഷത വഹിച്ചു. കെ പൊന്നമ്മ, കെ സരോജിനിയമ്മ, കെ ജെ സരസ്വതിയമ്മ, എ എസ്. കലാദേവി, പി.കെ അംബികാകുമാരി, പി. അംബുജാക്ഷി, സി. ലക്ഷ്മിക്കുട്ടി, പി. കെ രാജമ്മ, കെ. സരോജിനി എന്നിവർ പ്രസംഗിച്ചു ,