പെരുന്നാൾ കിറ്റ് വിതരണം
Friday 20 March 2026 11:47 PM IST
പത്തനംതിട്ട :മുസ്ലിം ലീഗ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണവും, പുതുവസ്ത്ര വിതരണവും, മെഡിക്കൽ ഉപകരണ വിതരണവും നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ സഗീർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എൻ.എ നൈസാം അദ്ധ്യക്ഷത വഹിച്ചു.
ശിഹാബ് തങ്ങൾ അനുസ്മരണം സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.എം ഹമീദ് നിർവ്വഹിച്ചു. സെക്രട്ടറി റ്റി.റ്റി യാസീൻ അഡ്വ. ഹൻസലാഹ് മുഹമ്മദ് റമദാൻ, എം.എച്ച് ഷാജി, നിയാസ് റാവുത്തർ, കെ.പി നൗഷാദ്, കെ.എം രാജ, എം.സിറാജ്, തൗഫീഖ് കൊച്ചു പറമ്പിൽ, മുഹമ്മദ് വലഞ്ചൂഴി, കെ. കമറുദ്ദീൻ, ഹനീഫ മോനത്ത, അബ്ദുൽസലാം സി.ഓ, അബ്ദുൽ ബാസിത്ത്, മുഹമ്മദ് സാലി, ഷാജിമോൻ, സാലി നാരങ്ങാനം എന്നിവർ സംസാരിച്ചു.