തുക കൈമാറി

Friday 20 March 2026 11:48 PM IST

അടൂർ എൽഡിഎഫ് സ്ഥാനാർത്ഥി പ്രിജി കണ്ണൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക എഐവൈഫ് കൊല്ലം ജില്ലാ കമ്മിറ്റി കൈമാറി. പ്രിജി കണ്ണൻ എഐവൈഎഫ് കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗവും നെടുവത്തൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമാണ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ് വിനോദ് കുമാർ, അഡ്വ വിനീത വിൻസന്റ്, കൊല്ലം ജില്ലാ സെക്രട്ടറി റ്റി എസ് നിധീഷ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ് അഖിൽ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു കണ്ണൻ, അഞ്ജലി വിജയൻ, മണ്ഡലം സെക്രട്ടറി എം മനു തുടങ്ങിയവർ പങ്കെടുത്തു.