'കഥാവീട്, പി.ഒ മടപ്പള്ളി കോളേജ് ' പ്രകാശനം ഇന്ന്

Saturday 21 March 2026 2:02 AM IST

വടകര: മടപ്പള്ളി കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ 21 കഥാകൃത്തുക്കളുടെ കഥാസമാഹാരം 'കഥാവീട്, പി.ഒ മടപ്പള്ളി കോളേജ്' ഇന്ന് പ്രകാശനം ചെയ്യും. ഡോ.എം. മുരളീധരനാണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റർ. വൈകിട്ട് നാലിന് വടകര ടൗൺ ഹാളിൽ വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാർ മുനി.ചെയർപേഴ്സൺ പി.കെ ശശിക്ക് നൽകി പുസ്തകം പ്രകാശനം ചെയ്യും. കഥാകൃത്ത് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.