പിന്തുണ തേടി കെ.സുധാകരനെ കണ്ട് ടി.കെ.ഗോവിന്ദൻ

Saturday 21 March 2026 12:06 AM IST

കണ്ണൂർ :സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട് തളിപ്പറമ്പിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ടി.കെ.ഗോവിന്ദൻ കെ.സുധാകരൻ എം.പിയെ വീട്ടിലെത്തി കണ്ട് പിന്തുണ തേടി. തളിപ്പറമ്പിൽ പ്രചാരണത്തിനിറങ്ങുമെന്ന് കെ.സുധാകരൻ ഗോവിന്ദന് ഉറപ്പു നൽകി.

ത്രിവർണ്ണ ഷാൾ അണിയിച്ചാണ് സുധാകരൻ സി.പി.എം വിമതനെ സ്വീകരിച്ചത്.സി.പി.എമ്മിലെ കുടുംബാധിപത്യത്തിനെതിരെ വിമർശനമുന്നയിച്ച് പാർട്ടി വിട്ട ഗോവിന്ദന് ഉന്നത വിജയം നേടാൻ കഴിയുമെന്ന് കെ.സുധാകരൻ പറഞ്ഞു. കെ.സുധാകരനോട് വ്യക്തിപരമായ വിരോധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം സമുന്നത നേതാവണെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

അതേസമയം തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ വിമത നീക്കവുമുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം . ഇന്ന് യൂത്ത് കോൺഗ്രസ് അടിയന്തര നിയോജക മണ്ഡലം കമ്മിറ്റി ചേരും..