കുഞ്ഞു ഏടാകൂടം ലിംക ബുക്ക് ഓഫ് റെക്കോഡിൽ
തിരുവനന്തപുരം: നെയ്യാറ്രിൻകര സ്വദേശി തിരുപുറം സന്തോഷ് നിർമ്മിച്ച കുഞ്ഞ് ഏടാകൂടം ലിംക ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചു.
അരിമണിയെക്കാൾ നേരിയ വലിപ്പക്കൂടുതലേ ഈ ഏടാകൂടത്തിനുള്ളൂ
8 മില്ലീമിറ്റർ നീളം, രണ്ട് മില്ലീ മീറ്റർ വീതി, രണ്ട് മില്ലീ മീറ്റർ കനമുള്ള 6 കാലുകളുമാണ് ഏടാകൂടത്തിനുള്ളത്.
പ്രത്യേക ഉപകരണങ്ങൾ കൊണ്ടായിരുന്നു നിർമ്മാണമെന്ന് സന്തോഷ് പറഞ്ഞു. ചെറിയ ചവണകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പിരിക്കുകയും ചേർക്കുകയും ചെയ്യാം.
ബുദ്ധിപരമായ വ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന കളിപ്പാട്ടമാണ് ഏടാകൂടം. ഏടാകൂടത്തിന്റെ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമാണ്. 'ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപ്പെടാൻ പ്രയാസമുള്ളത്' എന്ന അർത്ഥത്തിൽ ഇത് ഒരു പ്രയോഗമായും ഉപയോഗിക്കുന്നു.