കഞ്ചാവുമായി യുവാവ് പിടിയിൽ

Saturday 21 March 2026 1:24 AM IST

കൊല്ലം: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെയും ഓപ്പറേഷൻ ഡി ഹണ്ടിന്റെയും ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം കല്ലുവാതുക്കൽ നടയ്ക്കൽ അരുണാലയത്തിൽ അരുണിനെയാണ് (37) കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 16.205 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്‌പെഷ്യൽ ഷാഡോ ടീമംഗങ്ങളായ സിവിൽ എക്‌സൈസ് ഓഫീസർ എസ്.സാലിം, ടി.എസ്.സൂരജ്, പ്രിവന്റീവ് ഓഫീസർ (ജി.ആർ) ബി.ഷെഫീക്ക്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ജി.ആർ) എസ്.ബിനുലാൽ, എസ്.അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ എ.സന്തോഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പി​ടി​കൂടി​യത്.