കൈ കൊടുത്ത് ചിരിച്ച് സുധാകരനും സലാമും

Sunday 22 March 2026 12:00 AM IST

ആലപ്പുഴ: സി.പി.എം വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ മന്ത്രി ജി. സുധാകരനും അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാർത്ഥി എച്ച്.സലാമും നാമനിർദേശ പത്രികാ സമർപ്പണത്തിനിടെ ​ രാഷ്ട്രീയ വൈരം മറന്ന് നടത്തിയ ഹസ്തദാനവും പുഞ്ചിരിയും കൗതുകക്കാഴ്ചയായി.

ജി.സുധാകരൻ പാർട്ടി വിട്ടതിനെ തുടർന്ന് രാഷ്ട്രീയ വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുകയും സുധാകരന്റേത് രാഷ്ട്രീയ ചെറ്റത്തരമാണെന്ന് മുഖ്യമന്ത്രി ആക്ഷേപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്നലെ ഉച്ചയ്ക്ക് ജി.സുധാകരൻ നാമനിർദേശ പത്രിക സമർപ്പണത്തിനെത്തിയത്. കളക്ടറേറ്റിന് ഒരു കിലോമീറ്റർ അപ്പുറത്തു നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി. സുധാകരൻ പത്രിക നൽകാനെത്തിയത്. മലബാർ ദേവസ്വം ജീവനക്കാരാണ് ജി. സുധാകരന് കെട്ടിവയ്ക്കാനുള്ള തുക സമ്മാനിച്ചത്. കോൺഗ്രസ് നേതാവ് എ.എ ഷുക്കൂർ, നഗരസഭാ ചെയർമാൻ മോളിജേക്കബ്, വൈസ് ചെയർമാൻ സുധീർ ചെല്ലപ്പൻ തുടങ്ങിയ യു.ഡി.എഫ് നേതാക്കൾക്കൊപ്പം പത്രിക സമർപ്പിക്കാൻ കാത്തിരിക്കുമ്പോഴാണ്,​ പത്രികാ സമർപ്പണം കഴിഞ്ഞിറങ്ങിയ എച്ച്.സലാമും ജി.സുധാകരനും പരസ്പരം കാണാനിടയായത്. പാർട്ടിയിൽ ജി.സുധാകരൻ വളർത്തിക്കൊണ്ടുവന്ന നേതാവായ എച്ച്.സലാം, സമീപമെത്തിയതോടെ ഇരുവരും ചിരിച്ച് ഹസ്തദാനം നടത്തുകയായിരുന്നു. എന്നാൽ,​ ഒന്നും സംസാരിക്കാൻ ഇരുവരും കൂട്ടാക്കിയില്ല. തുടർന്ന് ജി.സുധാകരനും റിട്ടേണിംഗ് ഓഫീസർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പിന്നാലെ, ആലപ്പുഴയിലെ തീരദേശത്ത് പ്രവർത്തകർക്കൊപ്പം റോഡ് ഷോയ്ക്കായി ജി.സുധാകരൻ മടങ്ങി.

കേരള രാഷ്ട്രീയത്തിൽ സുവർ‌ണ ലിപികളാൽ രേഖപ്പെടുത്തുന്നതാണ് അമ്പലപ്പുഴയിലെ തന്റെ പോരാട്ടമെന്ന് ജി.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രചരണത്തിന് വാ‌ർഡ് തലങ്ങളിൽപ്പോലും ഇലക്ഷൻ കമ്മിറ്റികളില്ലെന്നും

അദ്ദേഹം പറഞ്ഞു.