ഇൻസെന്റീവ് വെട്ടിക്കുറച്ചെന്ന ആക്ഷേപം നിഷേധിച്ച് ഇലക്ഷൻ കമ്മിഷൻ

Sunday 22 March 2026 12:04 AM IST

തിരുവനന്തപുരം:എസ്.ഐ.ആർ നടപടികളുമായി സഹകരിച്ച ബി.എൽ.ഒ മാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചെന്ന ആക്ഷേപം സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.ഖേൽക്കർ നിഷേധിച്ചു.

ബി.എൽ.ഒ മാർക്ക് അർഹമായ ഇൻസെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ച് 24.07.2025 ൽ ഉത്തരവിറക്കിയിരുന്നു.ബി.എൽ.ഒ മാർക്ക് വാർഷിക വേതനം പന്ത്രണ്ടായിരം രൂപയും ബി.എൽ.ഒ സൂപ്പർവൈസർക്ക് പതിനെണ്ണായിരം രൂപയും ആയി നിജപ്പെടുത്തിയാണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഈ ഉത്തരവിനെയാണ് തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്. സംസ്ഥാനം തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയിൽ ഇത്തരം തെറ്റായ സന്ദേശങ്ങൾ പരത്തി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.