കുഫോസ് കോഴ്സ് പ്രവേശനം

Sunday 22 March 2026 1:45 AM IST

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2026-27 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളിലെ വിവിധ വിഷയങ്ങളിലായി എം.എഫ്.എസ്.സി (9 വിഷയങ്ങൾ), എം.എസ്.സി (11 വിഷയങ്ങൾ), എൽ.എൽ.എം, എം.ബി.എ, എം.ടെക് (6 വിഷയങ്ങൾ), പി.എച്ച്.ഡി (ഫാക്കൽറ്റി ഒഫ് ഫിഷറീസ് സയൻസ്, ഫാക്കൽറ്റി ഒഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജി, ഫാക്കൽറ്റി ഒഫ് ഫിഷറീസ് മാനേജ്‌മെന്റ്, ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ്) എന്നീ കോഴ്‌സുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ 21ന് മുന്നേ അപേക്ഷിക്കുന്നതിന് www.admission.kufos.ac.in സന്ദർശിക്കുക. വിവരങ്ങൾക്ക്: www.kufos.ac.in